മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; യൂട്യൂബര് 'അശ്വന്ത് കോക്ക്' അറസ്റ്റില്
Kozhikkode, 28 സെപ്റ്റംബര്‍ (H.S.) മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ അശ്വന്ത് കോക്ക് അറസ്റ്റില്‍. നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. എരഞ്ഞിപ്പാലം കൊയ്യേരി ക്ഷേത്രത്തിന് സമീപത്
kok


Kozhikkode, 28 സെപ്റ്റംബര്‍ (H.S.)

മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ അശ്വന്ത് കോക്ക് അറസ്റ്റില്‍. നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. എരഞ്ഞിപ്പാലം കൊയ്യേരി ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. ലഹരിക്ക് അടിമപ്പെട്ട് വാഹനമോടിച്ച ഇയാള്‍ റോഡിലുണ്ടായിരുന്ന രണ്ടു മൂന്നു വാഹനങ്ങളില്‍ തട്ടിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരും ട്രാഫിക് പൊലീസും ചേര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ ഇയാള്‍ ലഹരി ഉപയോഗിച്ചതായതിന്റെ തെളിവുകള്‍ ലഭിച്ചതായി നടക്കാവ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ഇയാള്‍ ഓടിച്ച ഥാര്‍ മറ്റ് മൂന്ന് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.അപകടം നടക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇയാളെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഇയാള്‍ ഓടിച്ച ഥാര്‍ ജീപ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ വൈദ്യപരിശോധനയ്ക്കായി ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

റിലീസ് ചെയ്യുന്ന സിനിമകളുടെ റിവ്യൂ പോസ്റ്റ് ചെയ്താണ് അശ്വന്ത് പ്രശസ്തനായത്. പ്രശസ്തിക്കൊപ്പം ഇയാള്‍ പണം വാങ്ങി റിവ്യൂ നടത്തിയെന്നതടക്കം ആരോപണങ്ങളിലും വിവാദങ്ങളിലും പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News