മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര് ഗ്യാനേഷിനെതിരെ രാജ്യവ്യാപക പ്രതിഷേധം; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
New delhi, 28 സെപ്റ്റംബര്‍ (H.S.) മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ പ്രതിപക്ഷം. ഇന്ത്യാസഖ്യത്തിനു പുറത്തുള്ള പാര്‍ട്ടികളെ കൂടി ചേര്‍ത്ത് രാജ്യവ്യാപക സമരമാണ് ആലോചിക്കുന്ന
congress-cwc-meeting-corporation-board-appointments-delhi-visit


New delhi, 28 സെപ്റ്റംബര്‍ (H.S.)

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ പ്രതിപക്ഷം. ഇന്ത്യാസഖ്യത്തിനു പുറത്തുള്ള പാര്‍ട്ടികളെ കൂടി ചേര്‍ത്ത് രാജ്യവ്യാപക സമരമാണ് ആലോചിക്കുന്നത്. എസ്‌ഐആറിലെ ക്രമക്കേട് ആരോപണങ്ങളെല്ലാം ശരിയാണെന്നു പറയാതെ പറഞ്ഞാണു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ പരാതി പരിഹാരത്തിനുള്ള അടിയന്തര നടപടികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ഓരോ പാര്‍ട്ടികളും സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം സംയുക്ത സമരം കൂടിയാണ് ലക്ഷ്യമിടുന്നത്.

30നു ചേരുന്ന ഇന്ത്യാസഖ്യം യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്യും. മുന്നണിയില്‍നിന്ന് അകന്നു നില്‍ക്കുന്ന ഡിഎംകെ, എഎപി അടക്കമുള്ള പാര്‍ട്ടികളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഇന്നലെ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ചയായി രുന്നു.

എസ്‌ഐആര്‍ പരാജയമായിരുന്നു എന്നതിന്റെ സമ്മതപത്രമാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ച നടപടികളെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഫോം 6ല്‍ മാറ്റം വരുത്തിയതു നിയമവിരുദ്ധമായതിനാല്‍ എസ്‌ഐആറിന്റെ തുടര്‍ച്ചയായി നടത്തിയ ബിഹാര്‍, ബംഗാള്‍ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും ആവശ്യപ്പെട്ടു. അതേസമയം ഗ്യാനേഷ് കുമാറിനായി ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി.വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി ബിര്‍ല മന്ദിറിനു സമീപം പ്രകടനം നടത്തി. ഗ്യാനേഷ് കുമാറിനു ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ സിജെപി ഒക്ടോബര്‍ 2ന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടത്താനിരുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ജനവാസമേഖലകള്‍ക്ക് സമീപമുള്ള ശിവാജി പാര്‍ക്ക് നിശ്ശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനാല്‍ പ്രതിഷേധം ശബ്ദമലിനീകരണമുണ്ടാക്കാമെന്നും പൊലീസ് വ്യക്തമാക്കി. മുംബൈയില്‍ മറ്റെവിടെയെങ്കിലും പരിഗണിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News