Enter your Email Address to subscribe to our newsletters

Ernakulam , 29 സെപ്റ്റംബര് (H.S.)
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട ഹവാല അഴിമതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. കേസിൽ ഹർജിക്കാരന്റെയും എതിർകക്ഷികളുടെയും വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് ഹർജി ഉത്തരവിനായി മാറ്റിവെച്ചത്.
വിഷയത്തിൽ ഗൗരവതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അതിനാൽ അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിജിലൻസോ മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളോ അന്വേഷണം നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
എന്നാൽ ആരോപണങ്ങളിൽ നിയമപരമായ അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് തക്കതായ വസ്തുതകളില്ലെന്നുമാണ് എതിർഭാഗം കോടതിയിൽ വാദിച്ചത്.
കേസിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും നൽകിയ രേഖകളും വിശദമായി പരിശോധിച്ച ശേഷം ഹൈക്കോടതി ഉടൻ തന്നെ ഉത്തരവ് പുറപ്പെടുവിക്കും.
പൊലീസ് ആവശ്യപ്പെട്ടാൽ രേഖപ്പെടുത്തിയ മൊഴികൾ നൽകാൻ തയാറാണെെന്ന് എന്ഫോഴ്സ്മെൻ്റ് ഡടറക്ടറേറ്റ് വ്യക്തമാക്കി. ഇഡിയുടെ റിപ്പോർട്ടിനെ പ്രാഥമികാന്വേഷണ റിപ്പോർട്ടായി പരിഗണിക്കാമെന്നാണ് നിയമം പറയുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.
മാസപ്പടിയിലെ ഹവാല ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ അടിയുറച്ചു വാദമാവർത്തിച്ച ഇഡി സുപ്രീം കോടതി ഉത്തരവുകളും ഇത് സംബന്ധിച്ച് മുന്നോട്ടു വച്ചു. ഇഡിക്ക് നേരിട്ട് കോടതിയെ സമീപിക്കാന് അവസരമുണ്ടല്ലോയെന്നായിരുന്നു കോടതി നിലപാട്. ഇഡിയുടെ റിപ്പോർട്ടിനെ പ്രാഥമികാന്വേഷണ റിപ്പോർട്ടായി പരിഗണിക്കാമെന്നാണ് നിയമം പറയുന്നതെന്ന് ഹൈക്കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി.
ഇഡി പൊലീസിനെ പോലെ അന്വേഷണ ഏജൻസിയല്ല, വിവര ശേഖരണവും തുടർ നടപടികളുമാണ് ഇഡിയുടെ പരിധിയിലെന്ന് സർക്കാർ നിലപാടെടുത്തെങ്കിലും ഹൈക്കോടതി അത് തിരുത്തി.
ഇഡി അന്വേഷണ ഏജൻസി തന്നെയെന്ന് ഹൈക്കോടതി ഉറപ്പിച്ചു പറഞ്ഞു. ഇഡി റിപ്പോർട്ടിന്മേൽ കേസെടുക്കണമെന്ന് നിർബന്ധമില്ലെന്നാവർത്തിച്ച സർക്കാർ ഇഡിയുടെ പക്കൽ കൂടുതൽ തെളിവുകളില്ലെന്ന് വാദമുയർത്തി. രേഖപ്പെടുത്തിയ മൊഴികൾ റിപ്പോർട്ടിനൊപ്പം നൽകിയിട്ടില്ലല്ലോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പൊലീസ് ആവശ്യപ്പെട്ടാൽ അവയൊക്കെ നൽകാമെന്നായിരുന്നു ഇഡി അറിയിച്ചത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയ പിണറായി വിജയന്, റിയാസ് മുഹമ്മദ് , വീണ ടി എന്നിവർക്കെതിരായ തെളിവുകളടങ്ങിയ റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചിട്ടുണ്ട്.
എഫ്ഐആറിനിടാനുളള നിർബന്ധിത സാഹചര്യവും ബാധ്യതയും തമ്മിലുള്ള നിയമപരമായ വ്യത്യാസമെന്തെന്ന് സർക്കാരിനോട് ചോദ്യമുന്നയിച്ച കോടതി ഇക്കാര്യത്തിൽ വിശദമായ വാദം കേട്ട ശേഷമാണ് ഹർജി വിധി പറയാൻ മാറ്റിയത്. കേവലം ഒരാൾക്കെതിരെയോ കുടുംബത്തിന് എതിരെയോ ഉള്ള ഹർജി അല്ല എന്ന് ഹർജിക്കാരനായ കെ. എം. ഷാജഹാൻ്റെ അഭിഭാഷകൻ വാദിച്ചു. 182 കോടിയുടെ തട്ടിപ്പാണ് നടന്നത്.
ഇൻ്റീരിയം സെറ്റിൽമെൻ്റ് റിപോർട്ടിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പണം വാങ്ങി എന്ന് പറയുന്നുവെന്നും ഹർജിക്കാരൻ വാദമുയർത്തി. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നപോലെയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ മറു ചോദ്യം.
കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമുണ്ടാക്കിയ മാസപ്പടി കേസ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ ഐടി കമ്പനിയായ 'എക്സാലോജിക് സൊല്യൂഷൻസും' കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്.
യാതൊരുവിധ ഐടി സേവനങ്ങളും നൽകാതെ, സിഎംആർഎൽ കമ്പനി വീണ വിജയനും അവരുടെ സ്ഥാപനത്തിനുമായി 1.72 കോടി രൂപ മാസപ്പടിയായി നൽകി എന്നതാണ് ഈ കേസിലെ പ്രധാന ആരോപണം. ആദായനികുതി സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലുകളെ തുടർന്നാണ് ഈ വിഷയം പുറത്തുവന്നതും തുടർന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നതും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR