Enter your Email Address to subscribe to our newsletters

Chennai, 29 സെപ്റ്റംബര്‍ (H.S.)
തമിഴ്നാട്ടിലെ സ്ഥലങ്ങള്‍ക്ക് ജാതിപ്പെര് നല്‍കുന്നത് നിരോധിച്ച് വിജയ് സര്‍ക്കാര്‍. റോഡുകളുടെയും ഗ്രാമങ്ങളുടെയും പേരുകളില്‍ നിന്ന് ജാതിനാമങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഉത്തരവ്. റോഡുകള്‍, ജലാശയങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയുടെ പേരുകളില്‍ നിന്ന് ജാതിപ്പേരുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ സംസ്ഥാന ആദി ദ്രാവിഡര്‍-ഗോത്രവര്‍ഗ ക്ഷേമ വകുപ്പാണ് ഉത്തരവ് പുറപ്പെടുപ്പിച്ചത്.
ഇതിന് മുമ്പ് പാര്‍പ്പിട മേഖല, തെരുവുകള്‍ റോഡുകള്‍ ജലാശയങ്ങള്‍ മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ പേരുകളില്‍ ജാതിപ്പേരുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ 2025ല്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെ മധുര സ്വദേശിയായ പരമശിവം ഇതിനെതിരെ കോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് നേടുകയും ചെയ്തു. റോഡുകളുടെയും തെരുവുകളുടെയും പേരുകള്‍ മാറ്റുന്നതില്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
എന്നാല്‍ കേസ് വീണ്ടും പരിഗണനയ്ക്ക് വന്നപ്പോള്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും സ്റ്റേ നീക്കി സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. കൂടാതെ സംസ്ഥാന ആദി ദ്രാവിഡര്‍-ഗോത്രവര്‍ഗ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള ചെയര്‍മാന്‍ ഹിമയം ഈ വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഒടുവില്‍ റോഡുകള്‍, ജലാശയങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയുടെ പേരുകളില്‍ നിന്ന് ജാതിപ്പേരുകള്‍ നീക്കം ചെയ്യാനും അവയ്ക്ക് പുതിയ പേരുകള്‍ നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കലക്ടര്‍മാരോട് ഹൈക്കോടതി ഉത്തരവിട്ടു.
കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. റവന്യൂ ഭരണകൂടത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദേശങ്ങളിലും ഈ നിയമം ബാധകമാണ്. ജാതി പേരുകളുള്ള സ്ഥലങ്ങള്‍ നീക്കം ചെയ്ത് പുനര്‍നാമകരണം ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിരുദുനഗര്‍ ജില്ലയിലെ 'പാരശേരി' എന്ന ഗ്രാമത്തിന്റെ പേര് 'വടക്കു അച്ചംതവിഴ്ത്താന്‍' എന്നാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പരമശിവം നേരത്തെ കേസ് ഫയല്‍ ചെയ്തിരുന്നു.
എന്നാല്‍, സെപ്റ്റംബര്‍ 23 ന് മധുര ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതുസംബന്ധിച്ച് വിരുദുനഗര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് അയക്കുകയും ചെയ്തു. പാരശേരി എന്ന പേര് വടക്കു അച്ചംതവിഴ്ത്താന്‍ എന്നാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് ഇതിനകം അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S