Enter your Email Address to subscribe to our newsletters

Kollam, 30 സെപ്റ്റംബര് (H.S.)
കൊല്ലം: കുടുംബത്തിലെ സ്വത്തുതർക്കത്തെ തുടർന്ന് വൃദ്ധയായ മുത്തശ്ശിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ പതിനെട്ടുകാരിയായ ചെറുമകൾ അറസ്റ്റിൽ. ആയൂർ സ്വദേശിനി അമൃതയെയാണ് (18) ചടയമംഗലം പോലീസ് പിടികൂടിയത്. സംഭവത്തിൽ അമൃതയുടെ മാതാവ് അശ്വതിക്കായി പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.
കുടുംബസ്വത്തുമായി ബന്ധപ്പെട്ട് വയോധികയും മകൾ അശ്വതിയും തമ്മിൽ കുറച്ചുകാലമായി രൂക്ഷമായ തർക്കങ്ങളും വഴക്കുകളും നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് പ്രകോപിതയായ അമൃത അടുക്കളയിൽ തിളച്ചുകൊണ്ടിരുന്ന വെള്ളമെടുത്ത് മുത്തശ്ശിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വയോധികയെ നിലവിളി കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്നാണ് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ശരീരത്തിൽ സാരമായ പൊള്ളലേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച അമൃതയെ ചടയമംഗലം പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ക്രൂരകൃത്യം ചെയ്തതായി പ്രതി പോലീസിനോട് സമ്മതിച്ചു. സ്വന്തം അമ്മയായ അശ്വതി പറഞ്ഞതനുസരിച്ചാണ് മുത്തശ്ശിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചതെന്നാണ് അമൃത പോലീസിന് നൽകിയ മൊഴി.
സംഭവത്തിനുശേഷം ഒളിവിൽപോയ അശ്വതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകശ്രമം, വയോധികർക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ അമൃതയെ വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ചടയമംഗലം പോലീസ് അറിയിച്ചു.
സെപ്തംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. വീട്ടിലെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവദിവസം രാത്രിയോടെ അശ്വതി ഭർത്താവിന്റെ വീട്ടിൽ മകളെ കൊണ്ടുചെന്നാക്കിയിരുന്നു. അവിടെനിന്നാണ് അമൃത പിടിയിലായത്.അശ്വതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അമൃതയുടെ മൊഴി.ഉന്നത പൊലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും കുടുങ്ങിയ ഹണിട്രാപ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി
---------------
Hindusthan Samachar / Roshith K