തലസ്ഥാനത്ത് യൂത്ത് കോണ്ഗ്രസ് - എസ്എഫ്ഐ സംഘര്ഷം; ഹോസ്റ്റലില് കയറി തല്ലി പോലീസ്
Thiruvanathapuram, 30 സെപ്റ്റംബര്‍ (H.S.) തലസ്ഥാനത്ത് വന്‍ രാഷ്ട്രീയ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ
v


Thiruvanathapuram, 30 സെപ്റ്റംബര്‍ (H.S.)

തലസ്ഥാനത്ത് വന്‍ രാഷ്ട്രീയ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന്റെ തുടക്കം. കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് കല്ലെറിഞ്ഞു.

കോളജ് മതില്‍ ചാടികടന്ന് ഫ്‌ലെക്‌സുകള്‍ നശിപ്പിച്ചു. ഈ സംഘര്‍ഷം പിന്നീട് പാളയം യൂണിവേഴ്സ്റ്റി ഹോസ്റ്റലിനു മുന്നിലേക്ക് വ്യാപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. യൂണിവേഴ്സ്റ്റി ഹോസ്റ്റലില്‍നിന്ന് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ എസ്എഫ്‌ഐക്കാര്‍ കല്ലെറിഞ്ഞു. കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരികെ കല്ലെറിഞ്ഞു. ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് കടക്കാന്‍ ശ്രമിച്ചു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊലീസിനും പരുക്കേറ്റു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്‍ സ്ഥലത്തെത്തി.

സംഘര്‍ഷത്തിനിടെ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പലതവണ വാക്കേറ്റമുണ്ടായി. കൂടുതല്‍ എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്കെത്തി. പ്രതിഷേധം കനത്തതോടെ പൊലീസ് ഹോസ്റ്റല്‍ കോംപൗണ്ടിലേക്ക് കയറി ലാത്തിവീശി. വിദ്യാര്‍ഥികളില്‍ ചിലരുടെ തലപൊട്ടി. സംഘടിച്ചു വന്ന കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനഃപൂര്‍വം അക്രമം അഴിച്ചു വിട്ടതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് പറഞ്ഞു.

പൊലീസ് രാഷ്ട്രീയം കാണിച്ച് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയാണെന്നും ഇതിനെല്ലാം പകരം ചോദിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു. പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഹോസ്റ്റലിലേക്ക് എത്തി പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു. ഗുണ്ടായിസം കാണിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യണമെന്ന് കെഎസ്യു നേതൃത്വവും ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News