പത്മജ വേണുഗോപാലിന്റെ രാജി ദൗർഭാഗ്യകരം; രാജി വ്യക്തിപരമായ കാരണങ്ങളാൽ :- ബിജെപി
Trissur , 19 നവംബര് (H.S.) പത്മജ വേണുഗോപാലിന്റെ രാജി ദൗർഭാഗ്യകരമെന്ന് ബി ജെ പി രാജി വ്യക്തിപരമായ കാരണങ്ങളാലെന്നും ബിജെപി വിശദീകരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്
Adv s Suresh


Trissur , 19 നവംബര് (H.S.)

പത്മജ വേണുഗോപാലിന്റെ രാജി ദൗർഭാഗ്യകരമെന്ന് ബി ജെ പി

രാജി വ്യക്തിപരമായ കാരണങ്ങളാലെന്നും ബിജെപി വിശദീകരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ പത്മജ വേണുഗോപാൽ പാർട്ടിക്കൊപ്പം വളരെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അവർ ഒരു ജ്യേഷ്ഠസഹോദരിയുടെ സ്ഥാനമാണ് വഹിച്ചിരുന്നത്. അവർക്ക് അർഹമായ അംഗീകാരവും ചുമതലകളും പാർട്ടി നൽകിയിട്ടുണ്ട്.

പാർട്ടിയോടുള്ള ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പോ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ അസ്വസ്ഥതകളോ രാജിക്കത്തിൽ അവർ ചൂണ്ടിക്കാട്ടിയിട്ടില്ല.

വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുതിർന്ന വനിതാ രാഷ്ട്രീയ പ്രവർത്തകയെന്ന നിലയിൽ അവരുടെ വ്യക്തിപരമായ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് പാർട്ടി രാജി സ്വീകരിച്ചു.

പത്മജ വേണുഗോപാലിന്റെ രാജി തീർച്ചയായും ദൗർഭാഗ്യകരമാണ്.

എന്നാൽ രാജിക്കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നതും പാർട്ടിയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും അഡ്വക്കേറ്റ് എസ് സുരേഷ് കൂട്ടിച്ചേർത്തു.

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധി പുറത്തുവരുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഉയരുന്നത് ഗൗരവമേറിയ ചോദ്യങ്ങളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. അഭിമന്യു വധക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎമ്മും അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുസ്ലിം ലീഗും പരസ്പര ധാരണയിലെത്തിയെന്ന ആരോപണം ഗൗരവത്തോടെ പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം പ്രവർത്തകരുടെ രക്തസാക്ഷിത്വം പോലും രാഷ്ട്രീയ വിലപേശലിനുള്ള ഉപാധിയാക്കുന്ന സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും രാഷ്ട്രീയ നിലപാട് അവരുടെ അണികൾ തന്നെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി രക്തസാക്ഷികളുടെ ഓർമ്മകളെയും നീതിക്കായുള്ള പോരാട്ടങ്ങളെയും ഉപയോഗിക്കുകയും അധികാര താൽപര്യങ്ങൾക്കായി പരസ്പരം ധാരണയിലെത്തുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തെ കേരളം തിരിച്ചറിയണം.

രക്തസാക്ഷികളുടെ ചോരയ്ക്ക് മുകളിൽ രാഷ്ട്രീയ ധാരണകൾ പണിയുന്ന ഇത്തരം രാഷ്ട്രീയ കച്ചവടങ്ങൾ അംഗീകരിക്കാനാവില്ല.നീതിയും സമാധാനവും രാഷ്ട്രീയ ഒത്തുതീർപ്പുകൾക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News