അരിയില് ഷുക്കൂര് വധക്കേസ്;കൊലപാതകത്തില് നേരിട്ട് പങ്കാളിയായ ഏഴ് പ്രതികള്ക്ക് ജീവപര്യന്തം
Kochi, 19 നവംബര്‍ (H.S.) അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ശിക്ഷാവിധി പുറത്ത്. ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികള്‍ക്കാണ് എറണാകുളത്തെ പ്രത്യേക സി.ബി
Ariyil Shukoor


Kochi, 19 നവംബര്‍ (H.S.)

അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ശിക്ഷാവിധി പുറത്ത്. ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികള്‍ക്കാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം വിധിച്ചത്. ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, 9-ാം പ്രതി മനോഹര്‍, 10-ാം പ്രതി ദിനേശന്‍, 12-ാം പ്രതി ബിജുമോന്‍, 15-ാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം.

2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയായ ഷുക്കൂര്‍ കണ്ണപുരത്തിന് സമീപം കൊലചെയ്യപ്പെട്ടത്. 2016 ഫെബ്രുവരി എട്ടിനാണ് അന്വേഷണത്തെയും സി.പി.എമ്മിനെയും നിശിതമായി വിമര്‍ശിച്ചുള്ള ഉത്തരവിലൂടെ തുടരന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതുകൊണ്ടുതന്നെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇവര്‍ക്ക് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് വിട്ടത്. കേസില്‍ രണ്ടാംപ്രതി ഗണേശിനെ നേരത്തെ വെറുതെവിട്ടിരുന്നു.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജന്‍, സംസ്ഥാനസമിതിയംഗം ടി.വി. രാജേഷ് എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കേസില്‍ 14 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. കേസില്‍ 32-ാം പ്രതിയായിരുന്നു ജയരാജന്‍. രാജേഷ് 33-ാം പ്രതിയും. ഇവരുള്‍പ്പെടെ 33 സി.പി.എം. പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.

---------------

Hindusthan Samachar / Sreejith S


Latest News