പൗരത്വം എടുക്കുന്നതിന് മുമ്പ് വോട്ടര് പട്ടികയില് പേര്; സോണിയക്കെതിരായ പരാതിയില് ആക്ഷന് ടേക്കണ് റിപ്പോര്ട്ട് തേടി കോടതി
New delhi, 19 നവംബര്‍ (H.S.) പൗരത്വം ലഭിക്കുന്നതിന് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന പരാതിയില്‍ തുടര്‍ നടപടികളുമായി കോടതി. പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില
Sonia terms allegations against Manmohan Singh as politically motivated


New delhi, 19 നവംബര്‍ (H.S.)

പൗരത്വം ലഭിക്കുന്നതിന് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന പരാതിയില്‍ തുടര്‍ നടപടികളുമായി കോടതി. പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയിലാണ് ഡല്‍ഹി കോടതി പൊലീസിനോട് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് തേടി.ത്.1983-ല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ സോണിയ ഗാന്ധിയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി.

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എസിജെഎം) വിനോദ് ജോഷിയാണ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്.സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. സോണിയ ഗാന്ധിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിന്റെ നേരത്തെയുള്ള ഉത്തരവ് സെപ്റ്റംബര്‍ 21-ന് സെഷന്‍സ് കോടതി റദ്ദാക്കുകയും വിഷയം പുതിയ പരിഗണനയ്ക്കായി തിരിച്ചയക്കുകയും ചെയ്തിരുന്നു.

സെഷന്‍സ് കോടതിയുടെ ഉത്തരവ് ഉദ്ധരിച്ച് മജിസ്‌ട്രേറ്റ് പറഞ്ഞു, 'എസിജെഎം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും ബന്ധപ്പെട്ട പോലീസ് ഓഫീസറില്‍ നിന്നോ അധികാരികളില്‍ നിന്നോ പരാതിയില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് വിളിച്ചുവരുത്തണം.''ബിഎന്‍എസ്എസ് സെക്ഷന്‍ 175(3) പ്രകാരം കര്‍ശനമായി പാലിച്ചുകൊണ്ട് നടപടികള്‍ നടത്തണം. ഉചിതമായ അന്വേഷണം നടത്തുകയും ഉത്തരവുകള്‍ രേഖപ്പെടുത്തുന്നതിന് മുമ്പ് പോലീസ് ഓഫീസറുടെ വാദങ്ങള്‍ കേള്‍ക്കുകയും വേണം' എന്നും റിവിഷണല്‍ കോടതി നിര്‍ദേശിച്ചതായി മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.

ആരോപണങ്ങളില്‍ നിന്ന് കോഗ്‌നിസബിള്‍ കുറ്റം വെളിപ്പെടുന്നുണ്ടോ ഇല്ലയോ എന്നതില്‍ എസിജെഎം കാരണം കാണിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിര്‍ദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേസ് നവംബര്‍ 28-ന് വീണ്ടും പരിഗണിക്കും.1980-ലെയും 1983-ലെയും വോട്ടര്‍ പട്ടികകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെയുള്ള അധിക രേഖകള്‍ റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ പരാതിക്കാരന്‍ നല്‍കിയ അപേക്ഷയും കോടതി അനുവദിച്ചു.ന്യൂഡല്‍ഹി പാര്‍ലമെന്റ് മണ്ഡലത്തിന്റെ വോട്ടര്‍ പട്ടികകളുടെ പകര്‍പ്പുകള്‍ പരാതിയോടൊപ്പം ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പുതിയ രേഖകള്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറില്‍ നിന്ന് ലഭിച്ച സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ്.

'വിഷയം പ്രാരംഭ ഘട്ടത്തിലാണ്, രേഖകള്‍ പ്രസക്തമാണെന്ന് കണ്ടെത്തിയതിനാല്‍ അപേക്ഷ അനുവദിക്കുന്നു,' കോടതി പറഞ്ഞു.എന്നാല്‍ സമര്‍പ്പിച്ച രേഖകള്‍ 'സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുടെ ഫോട്ടോകോപ്പികളാണ്' എന്ന് കോടതി ചൂണ്ടിക്കാട്ടി.പരാതിക്കാരനായ അഭിഭാഷകന്‍ വികാസ് ത്രിപാഠി, അന്നുതന്നെ ഒറിജിനലുകള്‍ സമര്‍പ്പിക്കാമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് 'അന്നുതന്നെ ഒറിജിനല്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം' എന്ന് കോടതി നിര്‍ദേശിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News