കർണാടകയിൽനിന്ന് കൂടുതൽ ജലം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
NewDelhi,20 നവംബര് (H.S.) കർണാടകയിൽനിന്ന് കൂടുതൽ ജലം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. കാവേരി നദിയിൽനിന്
കാവേരി


NewDelhi,20 നവംബര് (H.S.)

കർണാടകയിൽനിന്ന് കൂടുതൽ ജലം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കാവേരി നദിയിൽനിന്ന് തങ്ങൾക്ക് അർഹതപ്പെട്ട ജലവിഹിതം അടിയന്തരമായി വിട്ടുനൽകാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സർക്കാർ രണ്ട് ഹർജികൾ ഫയൽ ചെയ്തത്.

മഴ കുറഞ്ഞ വർഷമായിരുന്നിട്ടും കർണാടകയിൽനിന്ന് തങ്ങൾക്ക് അനുവദിച്ച ജലവിഹിതം ലഭിച്ചില്ലെന്ന് തമിഴ്നാട് ഓഗസ്റ്റിൽ ആരോപിച്ചിരുന്നു. ഏകദേശം 11 ടിഎംസി അഥവാ 11,000 ദശലക്ഷം ഘനയടി ജലത്തിൻ്റെ കുറവുണ്ടായതിനാൽ സംസ്ഥാനത്ത് ജലസേചനത്തിനായി ഒട്ടും വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും തമിഴ്നാട് കോടതിയെ അറിയിച്ചിരുന്നു

എന്നാൽ തമിഴ്നാടിൻ്റെ ഈ ആരോപണങ്ങൾ കർണാടക സർക്കാർ പൂർണമായും നിഷേധിച്ചു.

കാവേരി ജല പരിപാലന അതോറിറ്റിയുടെ (സിഡബ്ലിയുഎംഎ) ഉത്തരവുകൾ കൃത്യമായി പാലിച്ചുകൊണ്ടാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കർണാടക സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളുടെയും വാദങ്ങൾ പരിഗണിച്ച ശേഷമാണ് തമിഴ്നാടിൻ്റെ അപേക്ഷകൾ തള്ളിക്കൊണ്ടുള്ള ബെഞ്ചിൻ്റെ ഉത്തരവ്.

കർണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

പഴയ മദ്രാസ് പ്രസിഡൻസിയും മൈസൂർ നാട്ടുരാജ്യവും തമ്മിൽ 1892ലും 1924ലും ഒപ്പുവച്ച രണ്ട് കരാറുകളിലാണ് ഈ തർക്കത്തിൻ്റെ വേരുകളുള്ളത്. ഇരു സംസ്ഥാനങ്ങളും തമ്മിൽ പലവട്ടം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് കാവേരി ജലതർക്ക ട്രൈബ്യൂണൽ രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News