കായിക മേളകള് കായിക പ്രതിഭകള്ക്ക് വളര്ന്നുവരാനുള്ള മികച്ച അവസരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Thiruvanathapuram, 20 നവംബര്‍ (H.S.) തിരുവനന്തപുരം: കായിക പ്രതിഭകള്‍ക്ക് വളര്‍ന്നുവരാനുള്ള മികച്ച അവസരമാണ് കായികമേളകളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പട്ടികവര്‍ഗ വികസനവകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോ
Ramesh Chennithala


Thiruvanathapuram, 20 നവംബര്‍ (H.S.)

തിരുവനന്തപുരം: കായിക പ്രതിഭകള്‍ക്ക് വളര്‍ന്നുവരാനുള്ള മികച്ച അവസരമാണ് കായികമേളകളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പട്ടികവര്‍ഗ വികസനവകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ കായികമേള 'കളിക്കളം 2026' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം. അതിനു വേണ്ടി മത്സരബുദ്ധിയോടെ കായികമേളകളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കായികമേളയുടെ പതാക ഉയർത്തി, ജ്വാല തെളിയിച്ച, മന്ത്രി രമേശ് ചെന്നിത്തല, കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ചു.

പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അധ്യക്ഷയായി. വി.മുരളീധരന്‍ എം.എല്‍.എ. മുഖ്യാതിഥിയായി.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസനവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ കെ. ഹിമ, പിന്നാക്ക ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡി. രഞ്ജിത്ത്, ജോയിന്റ് ഡയറക്ടര്‍ ശ്രീരേഖ കെ.എസ്., എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പല്‍ സദാനന്ദന്‍ സി.എസ്., കാര്യവട്ടം വാര്‍ഡ് കൗണ്‍സിലര്‍ സന്ധ്യാറാണി എസ്.എസ്., മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കെ.വി. ധനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കാര്യവട്ടം എൽ.എന്‍.സി.പി.ഇ. ഗ്രൗണ്ടില്‍ മൂന്നു ദിവസമായി നടക്കുന്ന മേളയില്‍ ഇരുന്നൂറിലേറെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News