വ്യാജ പ്രചാരണക്കാരോട് GO TO YOUR CLASSES എന്നേ പറയാനുള്ളൂ ; പരിഹാസവുമായി മന്ത്രി റോജി എം ജോൺ
Thiruvanathapuram, 20 നവംബര്‍ (H.S.) എസ്എഫ്ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീ ശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് പിന്മാറി എന്ന എസ്എഫ്ഐ പ്രചാരണത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. മഹാരാജാസ് കോളേജിൽ SFI പ്രതിഷേധിച്ചപ
ROJI M JOHN FCAEBOOK POST


Thiruvanathapuram, 20 നവംബര്‍ (H.S.)

എസ്എഫ്ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീ ശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് പിന്മാറി എന്ന എസ്എഫ്ഐ പ്രചാരണത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ.

മഹാരാജാസ് കോളേജിൽ SFI പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയത്. അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജിലും പയ്യന്നൂർ കോളേജിലുമടക്കം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിപാടികൾ പങ്കെടുത്തിട്ടുണ്ട്.പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ല. ‘It is well taken’ എന്ന മറുപടിയാണ് നൽകിയത് എന്നും മന്ത്രി റോജി എം ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന്റെ ഫേസ്ബുക് പോസ്റ്റ്‌ (പൂർണ്ണരൂപം )

SFIയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് ഞാൻ പിന്മാറിയെന്ന പ്രചാരണം കേൾക്കുമ്പോൾ ചിരിക്കാതിരിക്കാനാവില്ല. മഹാരാജാസ് കോളേജിൽ SFI പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയത്. അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജിലും പയ്യന്നൂർ കോളേജിലുമടക്കം കേരളത്തിലങ്ങോളമിങ്ങോളം അനവധി കോളേജുകളിൽ നിരവധി പരിപാടികൾ പങ്കെടുത്തിട്ടുണ്ട്. പലേടത്തും പ്രതിഷേധങ്ങളും ഉണ്ടായി. പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ല. ‘It is well taken’ എന്ന മറുപടിയാണ് നൽകിയത്.

മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ തോന്നാത്ത പേടി എന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ 6 കൊല്ലമായി KSU ഒറ്റക്ക് ഭരിക്കുന്ന കാലടി കോളേജിൽ പോകാൻ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്തവരായി മാറരുത്. അതുകൊണ്ട് വ്യാജപ്രചാരണക്കാരോട് ഒന്ന് മാത്രമേ പറയുന്നുള്ളൂ. GO TO YOUR CLASSES ..

---------------

Hindusthan Samachar / Sreejith S


Latest News