Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 നവംബര് (H.S.)
[9:03 pm, 20/11/2026] +91 94463 01184: കാൽ ലക്ഷം ജീവനക്കാരും അധ്യാപകരും നാളെ സെക്രട്ടറിയേറ്റ് വളയും
തിരുവനന്തപുരം: ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 21ന് സെക്രട്ടറിയേറ്റ് വളയൽ സമരം സംഘടിപ്പിക്കും. കാൽ ലക്ഷം ജീവനക്കാരെയും അധ്യാപകരെയും അണിനിരത്തുന്ന സമരം പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സമരത്തിന് മുന്നോടിയായി സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ നാലു മേഖലകളിലായി നവംബർ 9ന് ആരംഭിച്ച വാഹന പ്രചാരണ ജാഥകൾ നവംബർ 14ന് സമാപിച്ചു. ഇതിന് പുറമെ ക്യാമ്പയിനുകൾ, സ്ക്വാഡ് പ്രവർത്തനങ്ങൾ, വിശദീകരണ യോഗങ്ങൾ, ജീവനക്കാരെ നേരിൽ കണ്ട് അഭിവാദ്യം ചെയ്യൽ തുടങ്ങിയ പ്രചാരണ പരിപാടികളും നടന്നു. സെക്രട്ടറിയേറ്റിൽ ഓഫീസ് സമയം ആരംഭിക്കുമ്പോഴും അവസാനി…
[9:42 pm, 20/11/2026] MSA2386: വിദേശ സർവ്വകലാശാലകൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണ: മുഖ്യമന്ത്രി
തിരുവനന്തപുരം:
ലോക നിലവാരമുള്ള വിദേശ സർവ്വകലാശാലകൾക്ക് കേരളത്തിൽ അവരുടെ കോഴ്സുകൾ നടത്തുവാനുള്ള മുഴുവൻ പിന്തുണയും കേരള സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.ലോകോത്തര വിദ്യാഭ്യാസവും അന്താരാഷ്ട്ര തൊഴിൽസാധ്യതകളും തേടി കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് അത്തരം പഠനസാധ്യതകൾ സ്വന്തം നാട്ടിൽത്തന്നെ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് വെസ്റ്റ് ലണ്ടൻ സർവകലാശാലയുമായുള്ള വിസ്ഗ്രാഡിന്റെ സഹകരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരളത്തെ ആഗോള വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഇത്തരം അന്താരാഷ്ട്ര അക്കാദമിക പങ്കാളിത്തങ്ങൾ വലിയ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. വിസ്ഗ്രാഡ് എജ്യുക്കേഷൻ ഇന്ത്യയുടെ ലോഞ്ചിങ്ങും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടനുമായി സഹകരിച്ച് നടത്തുന്ന ആറ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ഉദ്ഘാടനവും തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസത്തിനും വിനോദസഞ്ചാരത്തിനും ആഗോളതലത്തിൽ ശ്രദ്ധേയമായ സാധ്യതകളുള്ള കേരളത്തിന് അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസത്തിന്റെ കൂടി കേന്ദ്രമായി മാറാൻ കഴിയും. കേരളത്തിലെ വിദ്യാർഥികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളുടെ അക്കാദമിക മികവും നൂതന പഠനരീതികളും സ്വന്തം നാട്ടിൽ ലഭ്യമാകുന്നത് വലിയ അവസരമാണ്. വിദ്യാഭ്യാസമേഖലയിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ വിദ്യാർഥികളുടെ അറിവും തൊഴിൽനൈപുണ്യവും ആഗോള മത്സരക്ഷമതയും വർധിപ്പിക്കാനാകും. മാറുന്ന തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് യുവജനങ്ങളെ സജ്ജരാക്കുന്നതിൽ ഇത്തരം സംരംഭങ്ങൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും കൂടാതെ കുസാറ്റ്, കണ്ണൂർ, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റികളുമായി വിസ്ഗ്രാഡ് നേരെത്തെ ഉണ്ടാക്കിയ ധാരണ കേരളത്തിലെ വിദ്യാർത്ഥികൾക്കും സംസ്ഥാന സർക്കാരിനും കൂടുതൽ പ്രതീക്ഷകൾ നൽകുന്നതാണ് എന്ന് മുഖ്യമന്ത്രി കൂട്ടി ചേർത്തു.
യു.കെ.യിലെ പ്രമുഖ പൊതുസർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടനുമായി സഹകരിച്ചാണ് വിസ്ഗ്രാഡ് ആറ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ അവതരിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ അതിവേഗം വളരുന്ന തൊഴിൽമേഖലകളെ കേന്ദ്രീകരിച്ചാണ് പഠനപദ്ധതികൾ. സൈബർ സെക്യൂരിറ്റി, സൈബർ എ.ഐ., ഡാറ്റ അനലിറ്റിക്സ്, ബിസിനസ് മാനേജ്മെന്റ് എ.ഐ., എ.ഐ. പ്രൊഫഷണൽ, എ.ഐ. അധിഷ്ഠിത ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയാണ് കോഴ്സുകൾ. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഘട്ടവും സ്വതന്ത്രമായി പഠിക്കാനും മൂന്ന് ഘട്ടങ്ങളും പൂർത്തിയാക്കി സമഗ്രമായ പ്രൊഫഷണൽ യോഗ്യത നേടാനും അവസരമുണ്ട്. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് തലങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്റെ സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷനും മൂന്ന് തലങ്ങളും പൂർത്തിയാക്കുന്നവർക്ക് വിസ്ഗ്രാഡിന്റെ സർട്ടിഫൈഡ് പ്രൊഫഷണൽ സർട്ടിഫിക്കറ്റും ലഭിക്കും.
കേരളത്തിലെ സർവകലാശാലകൾ, അഫിലിയേറ്റഡ് കോളേജുകൾ, സ്വയംഭരണ കോളേജുകൾ, ഓൺലൈൻ സംവിധാനങ്ങൾ, വിസ്ഗ്രാഡിന്റെ കൊച്ചി ക്യാമ്പസ്, തിരഞ്ഞെടുത്ത പഠനകേന്ദ്രങ്ങൾ എന്നിവയിലൂടെ കോഴ്സുകൾ ലഭ്യമാക്കും. കേരളത്തിലെ സർവകലാശാലകളുമായും കോളേജുകളുമായും ധാരണാപത്രങ്ങൾ ഒപ്പുവെച്ച് അക്കാദമിക സഹകരണം വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ നാലുവർഷ ബിരുദ പഠനപദ്ധതിയായ എഫ്.വൈ.യു.ജി.പി.യുമായി കോഴ്സുകളെ ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ ഡിഗ്രി വിദ്യാർഥികൾക്കായി കൂടുതൽ പഠനപദ്ധതികളും ഗവേഷണാധിഷ്ഠിത അക്കാദമിക പ്രവർത്തനങ്ങളും ആരംഭിക്കാനും പദ്ധതിയുണ്ട്.
വിസ്ഗ്രാഡ് ഡയറക്ടർമാരായ അഹമ്മദ് റാഫി ബി. ഫെറി, ജമാൽ, നവാസ് കെ. മുഹമ്മദ് സഹീർ, നബീൽ ലാഹിർ ഹസ്സൻ, അജ്മൽ ഹസ്സൻ അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിസ്ഗ്രാഡ് ലോഞ്ചിങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫ്യൂച്ചർ സ്കിൽസ് ഉന്നതവിദ്യാഭ്യാസ ഉച്ചകോടി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, വ്യവസായം, സർക്കാർ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ഉച്ചകോടിയിൽ ഉന്നതവിദ്യാഭ്യാസത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം, തൊഴിൽനൈപുണ്യ വികസനം, അന്താരാഷ്ട്ര വിദ്യാഭ്യാസ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ മൂന്ന് സെഷനുകളിലായി ചർച്ച ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നയപരമായ മാറ്റങ്ങൾ, സാങ്കേതികവിദ്യയുടെ സ്വാധീനം, അക്കാദമിക പഠനവും തൊഴിൽവിപണിയും തമ്മിലുള്ള ബന്ധം, ആഗോള സർവകലാശാലകളുമായുള്ള സഹകരണത്തിന്റെ സാധ്യതകൾ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയങ്ങളായത്.
ഉച്ച കോടിയിൽ നജീബ് കാന്തപുരം എം.എൽ.എ., ആദിത്യ സർവകലാശാല പ്രോ-ചാൻസലർ ഡോ. എൻ. സതീഷ് റെഡ്ഡി, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. സാജു, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ പ്രോ വൈസ് ചാൻസലർ ഡോ. സുരേഷ് ഗംലത്ത്, കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി, കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം പ്രൊഫസർ ഡോ. മുസ്തഫ എ.എൻ., ഗ്യാരി സ്മിത്ത്, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഷാഹിന മോൾ എ.കെ., ആപ്ടെക് കോർപ്പറേറ്റ് കൺസൾട്ടന്റ് ഈസോ തമ്പി മാത്യു എന്നിവർ വിവിധ സെഷനുകളിൽ വിഷയം അവതരിപ്പിച്ചു.
ഗ്ലോബൽ പാർട്ണർഷിപ്പ് ഡെവലപ്മെന്റ് വിഭാഗം മേധാവി
ചന്ദ്ര ഭാഷം
യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ,
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രൊഫസർ
സന്തോഷ് കുമാർ,
നാക് പിയർ ടീം അംഗവും തിരുരങ്ങാടി പി എസ് എം ഒ പ്രിൻസിപ്പൽ ഡോ. അസീസ് കെ. എന്നിവർ മൂന്ന് സെഷനുകളിൽ മോഡറേറ്റർമാരായി.
അന്താരാഷ്ട്ര സർവകലാശാലകളുമായുള്ള അക്കാദമിക സഹകരണം, പുതിയ പഠനമാതൃകകൾ, ആഗോളതലത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങൾ എന്നിവയുടെ പ്രാധാന്യം സെഷനിൽ വിലയിരുത്തി.
1860-ൽ ലണ്ടനിലെ ഈലിങ്ങിൽ സ്ഥാപിതമായ ലേഡി ബൈറൺ സ്കൂളിന്റെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ ഇന്ന് 'ദ കരിയർ യൂണിവേഴ്സിറ്റി' എന്ന പേരിലാണ് അറിയപ്പെടുന്നത്. തൊഴിൽസാധ്യതകൾക്ക് പ്രാധാന്യം നൽകുന്ന പഠനരീതിയും വ്യവസായമേഖലയുമായുള്ള അടുത്ത ബന്ധവുമാണ് സർവകലാശാലയുടെ സവിശേഷത. ഹീത്രൂ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സർവകലാശാല, ബിരുദധാരികൾക്ക് ശമ്പളത്തോടെയുള്ള തൊഴിൽപരിചയം ലഭ്യമാക്കുന്ന ഗ്രാജ്വേറ്റ് ഇന്റേൺഷിപ്പ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഈ പങ്കാളിത്തത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യപദ്ധതികളും മൂല്യനിർണയ രീതികളും കേരളത്തിലെ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താനാകും.
കേരളത്തിന് പുറമെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിലേക്കും പഠനപദ്ധതികൾ വ്യാപിപ്പിക്കാനാണ് വിസ്ഗ്രാഡ് ലക്ഷ്യമിടുന്നത്. 2024-ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത വിസ്ഗ്രാഡ് എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡി.പി.ഐ.ഐ.ടി., കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ അംഗീകാരമുള്ള എഡ്ടെക് സംരംഭമാണ്. ആഗോള തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായ അക്കാദമിക, പ്രൊഫഷണൽ കോഴ്സുകളും ഗവേഷണസാധ്യതകളും വികസിപ്പിക്കുന്നതിനായി വിസ്ഗ്രാഡ് അക്കാദമിക് കൗൺസിലും പ്രവർത്തിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും നൈപുണ്യവികസനവും ഗവേഷണാവസരങ്ങളും സംയോജിപ്പിച്ച് കേരളത്തിലെ യുവജനങ്ങൾക്ക് ആഗോളതലത്തിൽ മികച്ച ഉന്നതവിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ തുറന്നുകൊടുക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
---------------
Hindusthan Samachar / Sreejith S