പെട്രോളിലെ എഥനോൾ മിശ്രിതത്തിൻ്റെ അളവ്, കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചു
Thiruvananthapuram 24 നവംബര് (H.S.) സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിൻ്റെ അളവ്, കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചു. എഥനോള് പരിശോധിക്കുന്നതിനായി എണ്ണക്കമ്പനികളിൽനിന്ന് 1
Anoop Jacob


Thiruvananthapuram 24 നവംബര് (H.S.)

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിൻ്റെ അളവ്, കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചു. എഥനോള് പരിശോധിക്കുന്നതിനായി എണ്ണക്കമ്പനികളിൽനിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ആവശ്യം. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കുമാണ് അനൂപ് ജേക്കബ് കത്തയച്ചത്.

എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽനിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ചു.

സിവിൽ സപ്ലൈസ് വകുപ്പ് നിശ്ചിത പ്രോട്ടോക്കോൾ പാലിച്ചാണ് സാമ്പിളുകൾ ശേഖരിച്ചത്. പരിശോധനയ്ക്കായി ഇവ സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ, ശേഖരിച്ച സാമ്പിളുകളിലെ എഥനോൾ അളവ് കൃത്യമായി നിർണയിക്കുന്നതിനും ക്രോസ് മാച്ചിങ് നടത്തുന്നതിനും 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ അനിവാര്യമാണെന്നാണ് ലബോറട്ടറി അധികൃതർ അറിയിച്ചത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾക്കു മാത്രമേ ഇത്തരം സാമ്പിളുകൾ ലഭ്യമാക്കാൻ കഴിയൂ. തുടക്കത്തിൽ സാമ്പിളുകൾ നൽകാമെന്ന് കമ്പനികൾ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് അവ കൈമാറുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു. ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എണ്ണക്കമ്പനികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയോ, തകർക്കുകയോ അല്ല പരിശോധനയുടെ ലക്ഷ്യം. സംസ്ഥാനം വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ പരിധിയിലധികം എഥനോൾ കലർത്തുന്നുണ്ടോയെന്ന കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, പരിശോധന കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനാവശ്യമായ ശുദ്ധമായ പെട്രോൾ സാമ്പിളുകൾ എണ്ണക്കമ്പനികളിൽ നിന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് മന്ത്രി അനൂപ് ജേക്കബിൻ്റെ ആവശ്യം.

കേരളത്തിൽ വിൽക്കുന്ന പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താനുള്ള പരിശോധനയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കലർപ്പില്ലാത്ത പെട്രോൾ താരതമ്യ പഠനത്തിന് നൽകാതെ എണ്ണ കമ്പനികൾ നിസഹകരിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധനക്കായി കിറ്റുകളടക്കം സർക്കാർ വാങ്ങിയിരുന്നെങ്കിലും ശുദ്ധമായ പെട്രോൾ നൽകാൻ ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം.

ഇതോടെ രാസവസ്തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധനയ്ക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്. സർക്കാർ ലാബുകളിൽ ഗ്യാസ് ക്രോമറ്റോഗ്രഫി എന്ന അധുനിക പരിശോധന നടത്താനായിരുന്നു നീക്കം. ഇതിനായി ഓയിൽ കമ്പനികളിൽ നിന്ന് വരുത്തിയ കിറ്റുകൾ മൂന്ന് ദിവസം മുൻപാണ് എത്തിയത്. എന്നാൽ താരതമ്യ പരിശോധനയ്ക്കായി കലർപ്പില്ലാത്ത ശുദ്ധമായി പെട്രോൾ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് എണ്ണ കമ്പനികൾ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News