തിരുപ്പരൻകുൻട്രത്ത് കാർത്തിക ദീപം തെളിക്കൽ ഇന്ന്; ആറായിരത്തോളം പൊലീസുകാർ സുരക്ഷയ്ക്ക്
Madhurai , 24 നവംബര് (H.S.) തിരുപ്പരൻകുൻട്രത്ത് കാർത്തിക ദീപം തെളിക്കൽ ഇന്ന്; ആറായിരത്തോളം പൊലീസുകാർ സുരക്ഷയ്ക്ക്, മധുരയിൽ നിരോധനാജ്ഞ.തമിഴ്നാട്ടിലെ മധുര തിരുപ്പരൻകുൻട്രം മലയിൽ കാർത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ ഏർപ്പെടുത്തി.
കാർത്തിക ദീപം


Madhurai , 24 നവംബര് (H.S.)

തിരുപ്പരൻകുൻട്രത്ത് കാർത്തിക ദീപം തെളിക്കൽ ഇന്ന്; ആറായിരത്തോളം പൊലീസുകാർ സുരക്ഷയ്ക്ക്, മധുരയിൽ നിരോധനാജ്ഞ.തമിഴ്നാട്ടിലെ മധുര തിരുപ്പരൻകുൻട്രം മലയിൽ കാർത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ ഏർപ്പെടുത്തി. ആറായിരത്തോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മധുര ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ പത്തുമണി വരെയാണ് നിയന്ത്രണം. പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകൾ പറത്തുന്നതിനും നിരോധനമുണ്ട്.

തിരുപ്പരൻകുൻട്രം മലമുകളിൽ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ഇന്ന് കാർത്തിക ദീപം തെളിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഈ വർഷത്തേക്ക് മാത്രമാണ് അനുമതി. അധികൃതർ നിയോഗിക്കുന്ന പ്രത്യേക സംഘത്തിന് മാത്രമേ ദീപം തെളിക്കുന്നതിനായി മലമുകളിലേക്ക് പ്രവേശനമുണ്ടാകൂ.

അതേസമയം, സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ഹർജി സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ദീപം തെളിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കാത്തതിനാൽ അനിശ്ചിതത്വം തുടരുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് കർശന ജാഗ്രത പുലർത്തുകയാണ്.

തിരുപ്പറങ്കുന്ദ്രം മലയുടെ താഴ്വാരത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും മുകൾഭാഗത്ത് സുൽത്താൻ സിക്കന്ദർ ഔലിയ ദർഗയുമാണ് സ്ഥിതി ചെയ്യുന്നത്. കുന്നിൻ മുകളിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് വർഷങ്ങളായി ദീപം തെളിച്ചിരുന്നതെന്ന് സർക്കാർ വാദിക്കുമ്പോൾ, ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ (ദീപത്തൂൺ) ദീപം തെളിക്കുന്നതാണ് പരമ്പരാഗത ആചാരമെന്ന് ഹർജിക്കാർ വാദിക്കുന്നു. ഇതാണ് തർക്കത്തിന് കാരണം.

കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി ഒറ്റത്തവണ അനുമതി നൽകി. ഇത് തുടർന്നുള്ള വർഷങ്ങളിലേക്കുള്ള കീഴ്വഴക്കമായി കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് മലമുകളിലേക്ക് പ്രവേശനമില്ല. ക്ഷേത്രം ഭാരവാഹികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയും നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News