ഷാഫിയേയും മാങ്കൂട്ടത്തിലിനേയും കടന്നാക്രമിച്ച് രാജ്മോഹന് ഉണ്ണിത്താന്; 'നാലു ഗര്ഭമുണ്ടാക്കി വീട്ടില് വിശ്രമിക്കുന്ന ശിഷ്യന് ആശാനുവേണ്ടി ഇറങ്ങിയിരിക്കുന്നു
Thiruvanathapuram, 24 നവംബര്‍ (H.S.) സംസ്ഥാനത്തെ കോണ്‍ഗ്രസിലെ തര്‍ക്കം പരസ്യ പോരിലേക്ക്. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുളഅള തര്‍ക്കമാണ് പരസ്പരമുള്ള ആക്രമണമായി മാറിയിരിക്കുന്നത്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പ
MP RAJMOHAN UNNITHAN


Thiruvanathapuram, 24 നവംബര്‍ (H.S.)

സംസ്ഥാനത്തെ കോണ്‍ഗ്രസിലെ തര്‍ക്കം പരസ്യ പോരിലേക്ക്. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുളഅള തര്‍ക്കമാണ് പരസ്പരമുള്ള ആക്രമണമായി മാറിയിരിക്കുന്നത്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും രാഹുല്‍ ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇത് നടത്തുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ച് രംഗത്തെത്തി.

'നാലു ഗര്‍ഭമുണ്ടാക്കി അടൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന ശിഷ്യന്‍ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഷാഫി പറമ്പിലുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉണ്ണിത്താന്റെ ആരോപണങ്ങളോട് ഷാഫി പറമ്പില്‍ നേരിട്ട് പ്രതികരിക്കാതെ സൈബര്‍ ആക്രമണം നടത്തുകയാണ് എന്നാണ് ഉണ്ണിത്താന്റെ ആരോപണം.

ഷാഫി പറമ്പില്‍ 'എ' ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ഷാഫി എ പക്ഷത്താണെന്ന് വിശ്വസിക്കാന്‍ മൗഢ്യമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉണ്ണിത്താന്റെ മുന്‍കാല പാര്‍ട്ടി നിലപാടുകളെയും സസ്‌പെന്‍ഷനുകളെയും പരാമര്‍ശിച്ചും ഷാഫി പക്ഷ നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വ്യാജ ഐഡികളില്‍നിന്നാണ് തനിക്കെതിരായ സൈബര്‍ ആക്രമണം വരുന്നത്. ഇതെല്ലാം സംഘടിതമാണെന്നും പെട്ടിത്താങ്ങികളായ കുറേപേരാണ് പോസ്റ്റുകള്‍ ഇട്ടിരിക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

'ഷാഫി പറമ്പിലിനെ ഞാന്‍ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായും പറഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോ എ ഗ്രൂപ്പില്‍ അല്ല എന്ന് മാത്രമാണ് പറഞ്ഞത്. കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍ എന്നിവരെല്ലാം കറ കളഞ്ഞ എ ഗ്രൂപ്പുകാരാണ്. ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞാല്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടേ എനിക്ക് കാണാന്‍ കഴിയൂ. എ ഗ്രൂപ്പിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് ഞാനല്ല. പക്ഷേ അയാള്‍ അങ്ങനെ പറഞ്ഞാല്‍ ഒരിക്കലും അംഗീകരിക്കില്ല. എ ഗ്രൂപ്പുണ്ടായത് ഉമ്മന്‍ചാണ്ടിയില്‍നിന്നാണ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിച്ചത് ഞാന്‍ മാത്രമാണ്. ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഇപ്പറഞ്ഞ ഉമ്മന്‍ചാണ്ടി പ്രേമികളോ സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സിന്റെയോ ഒരാളെയോ കണ്ടിട്ടില്ല. ഉമ്മന്‍ചാണ്ടിക്കുവേണ്ടി തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകുന്നതിനിടെ വേട്ടനായ്ക്കള്‍ കടിച്ചുകീറുന്നത് പോലെ സിപിഎമ്മുകാര്‍ എന്നെ ആക്രമിച്ചു. ആശുപത്രിയിലായി. ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ തങ്ങളുടെ ഭാവി അപകടത്തിലാകുമോ എന്ന് ഭയന്ന് തലയില്‍ മുണ്ടിട്ട് ഓടി ഒളിച്ചവര്‍ ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം കുട പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു. അക്കാലത്ത് ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കാന്‍ എന്നോടൊപ്പം ഉണ്ടായിരുന്നത് സിദ്ധിഖ് മാത്രമാണ്. കെ.സി.വേണുഗോപാലടക്കം അന്ന് ആരോപണവിധേയരായ എല്ലാവരെയും ഞങ്ങള്‍ സംരക്ഷിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഒരു ഔദാര്യം ഞാന്‍ പറ്റിയിട്ടില്ല. ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് എന്ന് പറയുന്ന ഒരാളും അദ്ദേഹത്തെ സംരക്ഷിച്ചില്ല. സിദ്ധിഖല്ലാതെ' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

'ഉമ്മന്‍ചാണ്ടി അവസാന നാളുകളില്‍ അദ്ദേഹം ഒരു കുറിപ്പെഴുതി, കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പ്. അത് വലിച്ചു കീറി ചവറ്റുക്കുട്ടയിലെറിഞ്ഞാണ് അടൂര്‍ക്കാരനെ വെച്ചത്. എനിക്കെതിരായ സൈബര്‍ ആക്രമണം മുഴുവന്‍ പരിശോധിച്ചു. ആശാനുവേണ്ടി ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണെന്ന് മനസ്സിലായി. നാലു ഗര്‍ഭം ഉണ്ടാക്കി ഇപ്പോള്‍ അടൂരിലെ വീട്ടില്‍ വിശ്രമിക്കുകയാണ്. സകല സൈബര്‍ ആക്രമണത്തിന് പിന്നിലും അടൂരിലെ വീട്ടില്‍നിന്നാണ് എന്നറിയാം' ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

'സോളാര്‍ കേസ് വന്നപ്പോള്‍ കുടുംബത്തെ നിലനിര്‍ത്തിയത് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒറ്റയൊരാളാണെന്ന് പറഞ്ഞയാള്‍ പോലും ഇപ്പോള്‍ എന്നെ ആക്രമിക്കുമ്പോള്‍ അത് ആസ്വദിക്കുന്നു. ഈ ആസ്വാദനത്തിനൊന്നും അധികം ആയുസുണ്ടാകില്ല. എനിക്ക് ആരോടും കടപ്പാടില്ല. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ച് പൊതുജീവിതം അവസാനിപ്പിക്കാം' രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News