രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നാളെയും മറ്റന്നാളും കേരളം സന്ദർശിക്കും: വിവിധ പരിപാടികളിൽ പങ്കെടുക്കും
Kochi , 26 നവംബര് (H.S.) നാളെ രാവിലെ കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എറണാകുളം ജില്ലയിലെ കാലടിയിലുള്ള ആദിശങ്കരാചാര്യരുടെ ജന്മസ്ഥലം സന്ദർശിക്കുകയും ദർശനം നടത്തുകയും ചെയ്യും. തുടർന്ന്, വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ ജൂബിലി
President of India


Kochi , 26 നവംബര് (H.S.)

നാളെ രാവിലെ കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എറണാകുളം ജില്ലയിലെ കാലടിയിലുള്ള ആദിശങ്കരാചാര്യരുടെ ജന്മസ്ഥലം സന്ദർശിക്കുകയും ദർശനം നടത്തുകയും ചെയ്യും.

തുടർന്ന്, വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി രാഷ്ട്രപതി തൃശൂരിലേക്ക് യാത്ര തിരിക്കും. തൃശൂരിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉച്ചയ്ക്ക് 12.30-നാണ് പരിപാടി.

കേരള ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂർ, കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരൻ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ, അക്കാദമിക് രംഗത്തെ വിദഗ്ധർ, ഗവേഷകർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, ജീവനക്കാർ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് 3.40-ഓടെ രാഷ്ട്രപതി ഗുരുവായൂരിലേക്ക് പുറപ്പെടും. തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.

സന്ദർശനത്തിന്റെ രണ്ടാം ദിവസമായ നവംബർ 28 ന് രാവിലെ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ പെരേര പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന 2026ലെ ശരത്കാല പാസിംഗ് ഔട്ട് പരേഡ് (POP) ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് രാഷ്ട്രപതി പരേഡ് വീക്ഷിക്കും. ഓഫീസർ ട്രെയിനികൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ നാവികസേനയിലെ കമ്മീഷൻഡ് സേവനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടക്കുന്നത്. സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകൾ ഉൾപ്പെടെ, വിവിധ കോഴ്സുകളിൽ നിന്നുള്ള 400-ലധികം ഓഫീസർ ട്രെയിനികൾ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News