Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 നവംബര് (H.S.)
എസ്.പി.സി വിസ്കിഡ് ക്വിസ്: ഹയര്സെക്കന്ററി വിഭാഗത്തില് തിരുവനന്തപുരം റൂറലും ഹൈസ്കൂള് വിഭാഗത്തില് കൊല്ലം സിറ്റിയും ചാമ്പ്യൻമാർ. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് പ്രോഗ്രാമായ 'വിസ്കിഡ് ചാമ്പ്യന്ഷിപ്പ് 2026 -27' ല് തിരുവനന്തപുരം റൂറല് ഹയര്സെക്കന്ററി വിഭാഗത്തിലും കൊല്ലം സിറ്റി ഹൈസ്കൂള് വിഭാഗത്തിലും ഒന്നാമതെത്തി.
ഹയര് സെക്കന്ററി വിഭാഗത്തില് തിരുവനന്തപുരം റൂറല് ജി.എം.ബി. എച്ച് .എസ്.എസ്. ആറ്റിങ്ങല് നിന്നുള്ള നിളാ റിജു, വൈഷ്ണവ് ദേവ് എസ് നായര് , കൃഷ്ണശ്രീ എം.എം എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം.
ഹൈസ്കൂള് വിഭാഗത്തില് കൊല്ലം സിറ്റി ജി.എച്ച്.എസ്.എസ് അയ്യന് കോയിക്കലില് നിന്നുള്ള ആദിദേവ് വി , മീനാക്ഷി എ ആര് , അയാന അജീഷ് ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഹയര് സെക്കന്ററി വിഭാഗത്തില് കൊല്ലം റൂറലില് നിന്നുള്ള ജി.എച്ച്.എസ്.എസ് ഏരൂര് ടീമാണ് രണ്ടാം സ്ഥാനവും.
കണ്ണൂര് റൂറലില് നിന്നുള്ള എ.വി.എസ്.ജി എച്ച്.എസ്.എസ് കരിവെള്ളൂര് മൂന്നാം സ്ഥാനവും എറണാകുളം റൂറിലില് നിന്നുള്ള ജി.ബി.എച്ച്.എസ്.എസ് പെരുമ്പാവൂര് നാലാം സ്ഥാനവും നേടി.
ഹൈസ്കൂള് വിഭാഗത്തില് രണ്ടാം സ്ഥാനം വയനാട് എം.ടി.ഡി.എം എച്ച്.എസ്.എസ് തൊണ്ടര്നാടും ഇടുക്കി ജില്ലയിലെ ജി.ഇ.എം.ജി.എച്ച്.എസ് ശാന്തിഗ്രാം മൂന്നാം സ്ഥാനവും തിരുവനന്തപുരം സിറ്റിയില് നിന്നുള്ള ജി.എച്ച് .എസ് ശ്രീകാര്യം നാലാം സ്ഥാനവും നേടി.
ക്വിസ് മാസ്റ്റര് സ്നേഹജ് ശ്രീനിവാസനാണ് ക്വിസ് മത്സരങ്ങള് നിയന്ത്രിച്ചത്.
ആനുകാലിക വിവരങ്ങള്, ഇന്ത്യ ചരിത്രം, സംസ്കാരം, ശാസ്ത്രസാങ്കേതികം എന്നിവയെ അപഗ്രഥിച്ചാണ് മത്സരങ്ങള് നടത്തിയത്.
തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില് നടന്ന സമാപന ചടങ്ങില് സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്ഷിത അത്തലൂരി മത്സരവിജയികള്ക്ക് ക്യാഷ് അവാര്ഡുകളും ട്രോഫികളും വിതരണം ചെയ്തു.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡല് ഓഫീസറുമായ അജീത ബീഗം, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്സിപ്പലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അഡീഷണല് നോഡല് ഓഫീസറുമായ മൊഹമ്മദ് ഷാഫി കെ, ക്വിസ് മാസ്റ്റര് സ്നേഹജ് ശ്രീനിവാസ്, മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥര്, എസ്.പി.സി കേഡറ്റുകളുടെ രക്ഷിതാക്കള് എന്നിവര് പങ്കെടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR